ബം​ഗാളിൽ യഥാർത്ഥ മാറ്റം കൊണ്ടുവരുമെന്ന് മോദി; ഏഴുവർഷം രാജ്യത്ത് ബി ജെ പി ചെയ്തത് നോക്കുമ്പോൾ വിശ്വസിക്കാമെന്ന പരിഹാസവുമായി മഹുവ

single-img
7 March 2021

പശ്ചിമ ബം​ഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞടുപ്പ് റാലിയെ ട്രോളി തൃണമൂൽ കോൺ​ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. സംസ്ഥാനത്ത് യഥാർത്ഥ മാറ്റം കൊണ്ടുവരുമെന്ന മോദിയുടെ പരാമർശത്തെയാണ് മഹുവ ബി ജെ പി കഴിഞ്ഞ ഏഴുവർഷം ചെയ്തത് വെച്ചു നോക്കുമ്പോൾ ശരിയായ മാറ്റം കൊണ്ടുവരുമെന്നതിൽ ഒട്ടും സംശയിക്കാനിന്ന് പരിഹസിച്ചത് .

അവസാന ഏഴുവർഷമായി ഇന്ത്യന്‍ ഘടനയിൽ ബി ജെ പി ചെയ്തത് വെച്ചുനോക്കുമ്പോൾ മാറ്റം കൊണ്ടുവരുമെന്ന് മോദി പറഞ്ഞത് വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ലെന്നും മഹുവ പറഞ്ഞു.ഇന്ന് കൊൽക്കത്തയില്‍ നടന്ന റാലിക്കിടെയായിരുന്നു പശ്ചിമ ബം​ഗാളിൽ ശരിയായ മാറ്റം കൊണ്ടുവരുമെന്ന് നരേന്ദ്ര മോദി പറഞ്ഞത്. മമത ബാനര്‍ജി സര്‍ക്കാര്‍ ബം​ഗാളിന്റെ പ്രതീക്ഷ തകർത്തുവെന്നും സുവർണ ബം​ഗാളിനായി ജനം വിധിയെഴുതുമെന്നും മോദി കൊൽക്കത്ത റാലിയിൽ പറഞ്ഞിരുന്നു.