അവതാരകയായി തുടരുന്നത് വളരെ പ്രയാസമനുഭവിച്ച്: രഞ്ജിനി ഹരിദാസ്

single-img
7 March 2021

ഒരു അവതാരകയായി തുടരുന്നത് വളരെ പ്രയാസമനുഭവിച്ചാണെന്ന് പ്രശസ്ത അവതാരക രഞ്ജിനിഹരിദാസ്.
തികഞ്ഞ പരിഷ്‌കാരിയായ രഞ്ജിനിക്ക് മലയാളം ചാനലില്‍ എന്താ കാര്യം എന്ന ചോദ്യത്തിലാണ് തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ആദ്യമായി തുടങ്ങിയതെന്നും എന്നാല്‍ആ ചോദ്യം അവിടെ നില്‍ക്കുമ്പോഴും അവതാരിക എന്ന ജോലി കൃത്യമായി ചെയ്തത് കൊണ്ടാണ് ആളുകള്‍ തന്നെ സ്വീകരിച്ചതെന്നും രഞ്ജിനി ഹരിദാസ് പറയുന്നു.

താന്‍ ചെറുപ്പം മുതലേ ഇഷ്ടമില്ലാത്തത് കണ്ടാല്‍ അപ്പോള്‍ തന്നെ എതിര്‍ത്തിരുന്നു. ചെയ്യുന്ന ജോലിക്ക് മാന്യമായ പ്രതിഫലം വേണമെന്ന് നിര്‍ബന്ധവുമുണ്ടായിരുന്നു. അതിനാല്‍ പ്രതിഫലം കൃത്യമായി ചോദിച്ച് വാങ്ങുമായിരുന്നുവെന്നും രഞ്ജിനി ഹരിദാസ് കൂട്ടിച്ചേര്‍ത്തു.

2007 മുതലായിരുന്നു രഞ്ജിനിയെ കേരളത്തിലെപ്രേക്ഷകര്‍ അറിഞ്ഞ് തുടങ്ങിയത്. ആ സമയം ഏഷ്യാനെറ്റ് ജനങ്ങള്‍ക്ക് ഇടയില്‍ തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു. ഏഷ്യാനെറ്റില്‍ സാഹസിക ലോകത്തില്‍ പങ്കെടുത്തതിന് ശേഷം ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായപ്പോഴാണ് ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്.