നടന്‍ മിഥുന്‍ ചക്രബര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു

single-img
7 March 2021

പ്രശസ്ത നടന്‍ മിഥുന്‍ ചക്രബര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗാള്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു എഴുപതുകാരനായ നടന്‍ ബിജെപിയില്‍ ചേര്‍ന്നത്. ചടങ്ങിൽ പ്രധാനമന്ത്രി മോദിയെ വാനോളം പുകഴ്ത്തിയായിരുന്നു മിഥുന്‍ ചക്രബര്‍ത്തി സംസാരം തുടങ്ങിയത്.

മോദിയുമായി ഒരേ വേദി പങ്കിടാന്‍ സാധിച്ചത് സ്വപ്‌ന തുല്യമായ കാര്യമാണ്. താൻ ഒരു സ്വാഭിമാനിയായ ബംഗാളിയാണെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം തന്റെ പഴയ കാല സിനിമകളിലെ ഹിറ്റ് ഡയലോകുകള്‍ പറഞ്ഞ് ജനങ്ങളെ കയ്യിലെടുക്കാനും മിഥുന്‍ ശ്രമിച്ചു.

ഇന്ന് താന്‍ പുതിയൊരു ഡയലോഗ് പറയാന്‍ പോവുകയാണെന്ന് പറഞ്ഞുകൊണ്ടാണ് മിഥുന്‍ തന്റെ പാമ്പ് ഡയലോഗ് പറഞ്ഞത്. ‘ഞാന്‍ ചെറിയ പാമ്പല്ല, ഉഗ്ര വിഷമുള്ള പാമ്പാണ്. ഞാന്‍ കൊത്തിയാല്‍ നിങ്ങള്‍ പടമായി മാറും’ എന്ന് മിഥുന്‍ ചക്രബര്‍ത്തി വേദിയിൽ പറഞ്ഞു. നേരത്തെ തൃണമൂലിന്റെ രാജ്യസഭ എം പിയായിരുന്ന മിഥുന്‍ ചക്രവര്‍ത്തി, രണ്ട് വര്‍ഷത്തിനുള്ളില്‍ സ്ഥാനം രാജി വെക്കുകയായിരുന്നു.