വി എസ് അച്യുതാനന്ദന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

single-img
6 March 2021

സംസ്ഥാനത്തെ മുതിര്‍ന്ന സി പി എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നുമാണ് വി എസ് വാക്‌സിന്‍ സ്വീകരിച്ചത്.

ഇന്ന് രാവിലെ ഒമ്പതര മണിക്ക് വാക്സിന്‍ സ്വീകരിച്ചതായി വി എസ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അതിജീവിക്കാനാവും എന്ന ആത്മവിശ്വാസം കൈവിടാതെ, കരുതലോടെ നമുക്ക് മുന്നേറാമെന്ന് വി എസ് കുറിപ്പിൽ പറഞ്ഞു.

വി.എസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

കോവിഡിനെതിരായ പോരാട്ടത്തില്‍ ഒരു നിര്‍ണായക പങ്ക് വഹിച്ച ദിവസമാണിന്ന്. രാവിലെ ഒമ്പതരയ്ക്ക് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചെന്ന് കോവിഡ് വാക്‌സിനെടുത്തതിന്‍റെ സംതൃപ്തിയും സന്തോഷവും അറിയിക്കുന്നു. അതിജീവിക്കാനാവും എന്ന ആത്മവിശ്വാസം കൈവിടാതെ, കരുതലോടെ നമുക്ക് മുന്നേറാം.