75 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന യുവാവ് സി സി ടീവിയിൽ കുടുങ്ങി

single-img
6 March 2021

ചെന്നൈ റോയപ്പേട്ടയിൽ 75 വയസ്സായ വയോധികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ആർ.വസന്ത് (21) എന്ന യുവാവ് അറസ്റ്റിൽ. റോട്ടറി നഗറിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന ആദിലക്ഷ്മി (75) ആണ്  ഇയാളുടെ ആക്രമണത്തിൽ മരിച്ചത്.

സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. ഇയാൾ സ്ഥിരം മദ്യപാനിയാണെന്നു പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണു സംഭവം.

ആദിലക്ഷ്മിയെ പുറത്തു കാണാത്തതിനെ തുടർന്നു അയൽവാസികൾ നടത്തിയ പരിശോധനയിൽ കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. നഗ്നമായ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. പീഡന ശ്രമത്തിനിടെയാണ് കൊല നടത്തിയതെന്നു പ്രതി പൊലീസിനോടു സമ്മതിച്ചു.