71 സീറ്റുകള്‍​ നേടി ബിജെപി കേരളം ഭരിക്കും: ജേക്കബ്​ തോമസ്

single-img
6 March 2021

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 71 സീറ്റ്​ നേടി കേരളം ബി ജെ പി ഭരിക്കുമെന്ന്​ ഇരിങ്ങാലക്കുടയില്‍ എൻ ഡി എ മുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള മുൻ ഡി ജി പി ജേക്കബ്​ തോമസ്​. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടീമായ ബി ജെ പി​യെ കേരളത്തിൽ ജയിപ്പിക്കാൻ വേണ്ടിയുള്ള പ്രചാരണങ്ങളിലാണ്​ താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി ജെ പി 71 സീറ്റുകളാണ്​ ഇക്കുറി കേരളത്തിൽ ലക്ഷ്യമിടുന്നത്​.നിലവിലെ ഭരണത്തെ അടുത്തറിയാവുന്നത്​ കൊണ്ട്​ പറയുകയാണ്​ കേരളം ഇപ്പോഴത്തേ ​ഒരു പോക്ക്​ പോയാൽ വളരെ മോശം അവസ്ഥയിലാകും. അത് മനസിലാക്കിയത്​ കൊണ്ടാണ്​ മത്സരരംഗത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലം സര്‍ക്കാരാണ്​ ഓരോ ജോലികള്‍ എന്നെ ഏല്‍പ്പിച്ചിരുന്നത്​. ഇനി ജനങ്ങള്‍ ഏല്‍പ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.