’ഇരട്ട ചങ്കാ, ഐ ലൈക്ക് യൂ.. ഉമ്മ’; മനോരമ ന്യൂസില്‍ വന്ന യുവതിയുടെ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ വൈറൽ

single-img
5 March 2021

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ‘ഇരട്ട ചങ്കാ, ഐ ലൈക്ക് യൂ.. ഉമ്മ’ എന്ന യുവതിയുടെ ഡയലോ​ഗ് ആണ്. ആലപ്പുഴ ജില്ലയിലെ ആർത്തുങ്കൽ സ്വദേശി കവിത സുഭാഷാണ് ഇതിലെ താരം. ചുങ്കം ഈസ്റ്റിലെ സുഭാഷ് ഹോട്ടൽ ഉടമയുടെ മകളായ കവിത, മനോരമ ന്യൂസ് ചാനലിൽ നൽകിയ ബൈറ്റിലൂടെയാണ് വൈറലായത്.

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനോടുള്ള തന്റെ സ്‌നേഹവും ബഹുമാനവുമാണ് താൻ പ്രകടിപ്പിച്ചതെന്ന് കവിത പറഞ്ഞു. കേരളത്തിൽ എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണമാണ് കേരളത്തിന് ആവശ്യമെന്നും നാട് അതാണ് ആഗ്രഹിക്കുന്നതെന്നും കവിത പ്രതികരിച്ചു.

സംസ്ഥാനം ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ആർക്കൊപ്പമെന്ന വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ മാധ്യമ പ്രവർത്തകയോട് കവിത നടത്തിയ പ്രതികരണത്തിന്റെ വീഡിയോയാണ് വൈറലായത്. അതേസമയം, മനോരമയിൽ പ്രോഗ്രാം ലൈവ് ആയതിനാൽ ‘ മനോരമ പെട്ടു’ എന്ന പേരിൽ ട്രോളുകളും ഇറങ്ങിയിരുന്നു.