കൊവിഡ് വാക്സിന്‍ പണം കൊടുത്തു വാങ്ങേണ്ടതില്ല; തീരുമാനവുമായി പാക് സര്‍ക്കാര്‍

single-img
5 March 2021

നിലവിലെ സാഹചര്യത്തിൽ കൊവിഡ് വാക്സിന്‍ പണം കൊടുത്തു വാങ്ങേണ്ടതില്ലെന്ന തീരുമാനത്തില്‍ പാകിസ്താൻ സര്‍ക്കാര്‍. സൗഹൃദ രാജ്യങ്ങളായ ചൈനയെപ്പോലുള്ള രാജ്യങ്ങളില്‍ നിന്ന് സൗജന്യമായി വാക്‌സിന്‍ ലഭിക്കുമെന്നാണ് പാകിസ്താൻ പുലർത്തുന്ന പ്രതീക്ഷ.

എന്നാൽ പാകിസ്താനില്‍ നിന്നുള്ള സിനോഫാം, കാന്‍സിനോ ബയോ, ഓക്‌സഫഡിന്റെ ആസ്ട്രാസെനക, റഷ്യയുടെ സ്പുട്‌നിക് എന്നീ വാക്‌സിനുകള്‍ക്കായി രാജ്യം രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. വാക്‌സിന്‍ വാങ്ങുന്നതിനുള്ള പദ്ധതിയൊന്നും നിലവിൽ സര്‍ക്കാരിനില്ലെന്നും ആര്‍ജിതമായ പ്രതിരോധ ശേഷിയിലൂടെയും മറ്റു രാജ്യങ്ങള്‍ സംഭാവന ചെയ്യുന്ന കോവിഡ് വാക്‌സിനുകളെ ആശ്രയിച്ചും സ്ഥിതിഗതികളെ നേരിടാമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് ദേശീയ ആരോഗ്യ സെക്രട്ടറി അമീര്‍ അഷ്‌റഫ് ഖവാജ മാധ്യമങ്ങളോട് പറഞ്ഞു.

ചൈന പൂര്ത്തിയാക്കിയ കാന്‍സിനോ വാക്‌സിന്റെ ഒറ്റ ഡോസിന് മാത്രം 13 ഡോളറോളം വരും. അതുകൊണ്ടാണ് തങ്ങൾ മറ്റു രാജ്യങ്ങള്‍ സംഭവനയായി നല്‍കുന്ന വാക്സിനായി കാത്തിരിക്കുന്നതെന്ന് പാക് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ആമിര്‍ അമര്‍ ഇക്രം അറിയിച്ചു.