മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം; വാഹന ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി

single-img
5 March 2021

മഹാരാഷ്ട്രയില്‍ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ വാഹനത്തിന്റെ ഉടമയായ വ്യക്തിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാറിന്റെ ഉടമയായ മാന്‍സുഖ് ഹിരേനിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് നൗപാദ പോലീസ് അറിയിച്ചു. ഈ മാസം 25നായിരുന്നു അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയത്.

തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി വാഹനം പരിശോധിച്ച ശേഷം സ്ഫോടകവസ്തുക്കള്‍ മാറ്റുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് വാഹനമുടമയായ മാന്‍സുഖിനെ പോലീസ് ചോദ്യം ചെയ്തത്.

യാത്രയ്ക്കിടയില്‍ കേടായ തന്റെ വാഹനം നഗരത്തിലെ ഒഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്നുവെന്നും പിറ്റേ ദിവസം രാവിലെ വന്നപ്പോള്‍ വാഹനത്തെ കാണാതാവുകയായിരുന്നുവെന്നുമാണ് മാന്‍സുഖ് പോലീസിന് ഇയാള്‍ നല്‍കിയ മൊഴി. നിലവില്‍ മാന്‍സുഖ് ഹിരേനിയുടേത് ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.