മെഹബൂബ മുഫ്തിക്കെതിരെയും നടപടിയുമായി ഇഡി; ഹാജരാകാൻ നോട്ടീസ്

single-img
5 March 2021

ജമ്മു കാശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായി മെഹബൂബ മുഫ്തിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ് നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഈ മാസം പതിനഞ്ചിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.

അതേസമയം, സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആരോപണവിധേയനായ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരെയും ഏജന്‍സി രംഗത്തെത്തിയിരുന്നു. ഈ കേസില്‍ ഫറൂഖ് അബ്ദുള്ളയുടെ 11.86 കോടി രൂപയുടെ ആസ്തി ഇഡി കണ്ടുകെട്ടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്ന ഫാറൂഖ് അബ്ദുള്ള 43 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തില്‍ ബാങ്ക് രേഖകളെ അടിസ്ഥാനമാക്കിയാണ് തങ്ങള്‍ ചോദ്യം ചെയ്തതെന്ന് ഇഡി അധികൃതര്‍ പറഞ്ഞിരുന്നു.