അസം ബിജെപിയിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി തർക്കം

single-img
5 March 2021

ഇ ശ്രീധരനെ ചൊല്ലി, കേരളത്തിലെതിന് സമാനമായി അസം ബിജെപിയിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി തർക്കം. തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് മുതിർന്ന നേതാവ് ഹിമന്ത ബിശ്വ ശർമ അറിയിച്ചു.

അതേസമയം, ഹിമന്ത ബിശ്വ ശർമക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
ബിശ്വ ശര്‍മ്മയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെയും ബിജെപി എടുത്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് നിലവിൽ അസം ധനമന്ത്രി കൂടിയായ ഹിമന്ത ബിശ്വ ശ൪മ താൻ മത്സരിക്കാനില്ലെന്ന് അറിയിച്ചത്.

എൻഡിഎ മുന്നണിയുടെ വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെ കൂട്ടായ്മയായ നെഡയുടെ മുതി൪ന്ന നേതാവ് കൂടിയാണ് ശ൪മ. ഇപ്പോഴുള്ള മുഖ്യമന്ത്രി സ൪ബാനന്ദ സോനോവാൽ അടക്കമുള്ളവ൪ ഹിമന്ത ബിശ്വ ശ൪മക്കെതിരെ രംഗത്തുണ്ട്. അതിനാല്‍ തന്നെയാണ് പാ൪ട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരാളെ ഉയ൪ത്തിക്കാണിക്കാതിരിക്കുന്നത്.