ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിക്കും പങ്ക്; നേരിട്ടായിരുന്നു സാമ്പത്തിക ഇടപാടുകൾ; സ്വപ്നയുടെ മൊഴി

single-img
5 March 2021

മുഖ്യമന്ത്രി പിണറായി വിജയനു ഡോളർ കടത്തുകേസിൽ പങ്കെന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി. മുഖ്യമന്ത്രിക്ക് കോൺസൽ ജനറലുമായി ബന്ധമുണ്ട്. നേരിട്ടായിരുന്നു സാമ്പത്തിക ഇടപാട്.

മൂന്നു മന്ത്രിമാർക്കും സ്പീക്കർക്കും ഡോളർ ഇടപാടിൽ പങ്കുണ്ടെന്നും സ്വപ്ന മൊഴി നൽകിയതായി കസ്റ്റംസിന്റേതായി പുറത്തുവന്ന കത്തിൽ പറയുന്നു.

സ്പീക്കര്‍ക്കെതിരെയും സ്വപ്നയുടെ മൊഴിയുണ്ട്. ഡോളര്‍ ഇടപാടുകള്‍ മുഖ്യമന്ത്രിയുടെയും , സ്പീക്കറുടെയും നിര്‍ദേശപ്രകാരമാണ്. പല ഉന്നതര്‍ക്കും കമ്മീഷന്‍ കിട്ടി. എല്ലാ ഇടപാടുകളെക്കുറിച്ചും തനിക്ക് വ്യക്തമായി അറിയാമെന്നും സ്വപ്ന നൽകിയ രഹസ്യമൊഴിയിൽ പറയുന്നു. ഹൈക്കോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തല്‍.