ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്ര സര്‍ക്കാര്‍ ധര്‍മ്മ സങ്കടത്തില്‍: നിര്‍മ്മല സീതാരാമന്‍

single-img
5 March 2021

രാജ്യത്തെ ഇന്ധന വില വര്‍ദ്ധനയില്‍ കേന്ദ്ര സര്‍ക്കാര്‍ ധര്‍മ്മ സങ്കടത്തിലാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇന്ധന വില തുടർച്ചയായി കൂടുന്നത് സാധാരണക്കാര്‍ക്ക് ദുരിതമാണെന്നും പ്രശ്‌നം വേഗം പരിഹരിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ചര്‍ച്ച നടത്തണമെന്നും അവര്‍ പറഞ്ഞു.

‘ കേന്ദ്ര സർക്കാരിന് ലഭിക്കുന്ന നികുതിയില്‍ 41 ശതമാനം സംസ്ഥാനങ്ങള്‍ക്കുള്ളതാണ്. ഇതിൽ സെസ് മാത്രമല്ല. കേന്ദ്രത്തിന്റെ എക്‌സൈസ് നികുതി, പിന്നെ സംസ്ഥാനങ്ങളുടെ വാറ്റ് നികുതി. സര്‍ക്കാറുകളുടെ പ്രധാന വരുമാനമാണിതെന്ന വസ്തുത മറച്ചുവെക്കുന്നില്ല. എന്റെ കാര്യം മാത്രമല്ല, നിങ്ങള്‍ സംസ്ഥാനങ്ങളോട് അന്വേഷിക്കൂ’- ധനമന്ത്രി ഡൽഹിയിൽ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെപറഞ്ഞു.

ഇന്ത്യ ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണെന്നും ഇന്ധന വില വര്‍ദ്ധന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയാകില്ലെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.