ഖത്തര്‍ ഓപ്പണ്‍: വനിതാ ഡബിള്‍സ് സെമി ഫൈനലില്‍ പ്രവേശിച്ച് സാനിയ

single-img
4 March 2021

മികച്ച പ്രകടനം തുടരുന്ന ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഖത്തര്‍ ഓപ്പണിന്റെ വനിതാ ഡബിള്‍സ് സെമി ഫൈനലില്‍ പ്രവേശിച്ചു. സ്ലൊവേനിയയുടെ ആന്‍ഡ്രിയ ക്ലെപാക്കുമായി ഇത്തവണ സഖ്യം ചേര്‍ന്ന സാനിയ ക്വാര്‍ട്ടറില്‍ അന്ന ബ്ലിന്‍കോവ-ഗബ്രിയേല ഡബ്രോവ്‌സകി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി.

ഒരു വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സാനിയ ഇപ്പോള്‍ ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നത്. അതേപോലെ തന്നെ തന്റെ കരിയറില്‍ ആദ്യമായാണ് സാനിയ ആന്‍ഡ്രിയ ക്ലെപാക്കുമായി സഖ്യം ചേരുന്നത്. മുന്‍പ്, പ്രീ ക്വാര്‍ട്ടറില്‍ സാനിയ-ആന്‍ഡ്രിയ സഖ്യം യുക്രെയ്‌നിന്റെ കിച്ചനോക്ക് സഖ്യത്തെയും പരാജയപ്പെടുത്തിയിരുന്നു.