കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ താളത്തിന് ഒത്ത് തുള്ളാന്‍ ആദായനികുതി വകുപ്പിനെ ഉപയോഗിക്കുന്നു: രാഹുല്‍ ഗാന്ധി

single-img
4 March 2021

ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്സി പന്നുവിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. രാജ്യത്തെ കര്‍ഷകസമരത്തെ പിന്തുണയ്ക്കുന്ന എല്ലാവരെയും തടവിലാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് രാഹുല്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ഈ പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ താളത്തിന് ഒത്ത് തുള്ളാന്‍ ആദായനികുതി വകുപ്പിനെ ഉപയോഗിക്കുകയാണെന്നും കര്‍ഷകരെ പിന്തുണയ്ക്കുന്നവരെ റെയ്ഡ് ചെയ്യാനും ഈ ഏജന്‍സിയെ കൂട്ടുപിടിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. മോദി റെയ്ഡ്‌സ് പ്രോഫാര്‍മേഴ്‌സ് എന്ന ഹാഷ്ടാഗോടെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.