പാര്‍വതി ‘ഫൈസാ സൂഫിയ’യായി എത്തുന്നു; വര്‍ത്തമാനം മാര്‍ച്ച് 12ന് തിയേറ്ററുകളിലേക്ക്

single-img
4 March 2021

പാര്‍വതി തിരുവോത്ത് നായികയാകുന്ന ഏറ്റവും പുതിയ സിനിമ ‘വര്‍ത്തമാനം’ മാര്‍ച്ച് 12ന് തിയേറ്ററുകളിലേക്ക് എത്തുന്നു. തിരക്കഥാകൃത്തും കൂടിയായ സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുല്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്താൻ ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്ക് യാത്ര തിരിച്ച കേരളത്തിലെമലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്‍റെ പ്രമേയം.

‘ഫൈസാ സൂഫിയ’ എന്ന് പേരുള്ള ഗവേഷക വിദ്യാര്‍ത്ഥിനിയായാണ് പാര്‍വതി എത്തുക. യുവനിരയില്‍ ശ്രദ്ധേയനായ റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മാണം. വര്‍ത്തമാനത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് ആര്യാടന്‍ ഷൗക്കത്താണ്.