താജ് മഹലിന് നേർക്ക് വന്നത് വ്യാജ ബോംബ് ഭീഷണി; ഒരാൾ പിടിയിൽ

single-img
4 March 2021

ആഗ്രയിലെ താജ്‌മഹലിന് സമീപം ബോംബ് കുഴിച്ചിട്ടതായും ഏത് സമയം വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നും വ്യാജ ഭീഷണി സന്ദേശം ലഭിച്ച സംഭവത്തിൽ ഫിറോസാബാദ് സ്വദേശിയായ വിമൽ കുമാർ സിംഗ് യുപി പോലീസിന്റെ പിടിയിലായി. ഇയാൾ ഒരു മാനസിക രോഗിയാണെന്നും രോഗചികിത്സയ്‌ക്കായി ആഗ്രയിലെത്തിയതാണെന്നും ഇത്തരത്തില്‍ ഒരു വ്യാജ ബോംബ് ഭീഷണി മുഴക്കാനുള‌ള കാരണം തേടുമെന്നും പോലീസ് പറഞ്ഞു.

യുപിയിലെ പോലീസിന്റെ എമര്‍ജന്‍സി നമ്പരിൽ ഇന്ന് രാവിലെയായിരുന്നു വ്യാജ ബോംബ്ഭീഷണി സന്ദേശം വന്നത്. പെട്ടെന്നുതന്നെ താജ്‌മഹലിൽ സന്ദർശകരെ ഒഴിപ്പിക്കുകയും ബോംബ്‌സ്‌ക്വാഡും സിഐഎസ്എഫും സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്‌തു. പക്ഷെ അവിടെ നിന്നും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ല. പരിശോധനയ്ക്ക് ഒരു മണിക്കൂറിന് ശേഷം 11.15ഓടെ സന്ദർശകർക്കായി വീണ്ടും താജ്‌മഹൽ തുറന്നുകൊടുത്തു.