ഇ ശ്രീ​ധ​ര​നെ ബിജെപിയുടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ത്ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല: വി മു​ര​ളീ​ധ​ര​ന്‍

single-img
4 March 2021

മെ​ട്രോ​മാ​ന്‍ ഇ ശ്രീധരൻ കേരളത്തിൽ ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ത്ഥിയാ​ണെ​ന്ന സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ സുരേന്ദ്രന്റെ പ്ര​ഖ്യാ​പ​ന​ത്തെ തി​രു​ത്തി കേ​ന്ദ്ര​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​ന്‍. ഇ ശ്രീ​ധ​ര​നെ ബിജെപി കേരളത്തിലെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ത്ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​താ​യി മാ​ധ്യ​മ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ക​ണ്ടു. എന്നാല്‍ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​നു​മാ​യി താ​ന്‍ സം​സാ​രി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം അ​ത്ത​ര​ത്തി​ലൊ​രു പ്ര​സ്താ​വ​ന​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞു.

സംസ്ഥാനത്തെ ചി​ല പ്ര​ശ്ന​ങ്ങ​ള്‍ താ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. അതിനെ ഒ​രു പ്ര​ഖ്യാ​പ​ന​മാ​യി ക​ണ​ക്കാ​ക്ക​രു​തെ​ന്നും കെ സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞ​താ​യി വി മു​ര​ളീ​ധ​ര​ന്‍ അ​റി​യി​ച്ചു. ഈ രീതിയില്‍ ഒ​രു പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് കെ​സു​രേ​ന്ദ്ര​ന്‍ ത​ന്നെ അ​റി​യി​ച്ചെ​ന്നും വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യോ​ട് മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.അതേസമയം, ഇ ശ്രീധരനാണ് കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍ത്ഥി എന്ന് കെ സു​രേ​ന്ദ്ര​ന്‍ ഇന്ന് രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.