കി​ഫ്ബി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ എ​ടു​ത്തു​ചാ​ടി​യ​ത് ആര്‍ക്ക് വേണ്ടി എന്നറിയാന്‍ പാ​ഴൂ​ർ​പ​ടി​വ​രെ പോ​കേ​ണ്ട​തില്ല: മുഖ്യമന്ത്രി

single-img
4 March 2021

കേരളത്തില്‍ കി​ഫ്ബി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് കേ​ന്ദ്ര സര്‍ക്കാരിന്റെ കീഴിലെ ഏ​ജ​ൻ​സി​ക​ൾ ആ​ർ​ക്കു​വേ​ണ്ടി​യാ​ണ് എ​ടു​ത്തു​ചാ​ടി​യ​തെ​ന്ന് അ​റി​യാ​ൻ പാ​ഴൂ​ർ​പ​ടി​വ​രെ പോ​കേ​ണ്ട​തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഭ‍​യ​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കാ​മെ​ന്ന് ഇവിടെ ബി​ജെ​പി ക​രു​തേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആരോപണങ്ങള്‍ ഉന്നയിക്കുന്ന ബി​ജെ​പി​യേ​യും കോ​ൺ​ഗ്ര​സി​നെ​യും തൃ​പ്തി​പ്പെ​ടു​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​മ​ല്ല കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തേ​ണ്ട​ത്.തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കാ​ൻ വ​ന്നാ​ൽ കീ​ഴ​ട​ങ്ങാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല.

ഒ​രു ശ​ക്തി​ക്കു​മു​ൻ​പി​ലും വ​ഴ​ങ്ങി​ക്കൊ​ടു​ക്കു​ന്ന പാ​ര​മ്പ​ര്യ​വു​മി​ല്ല.ഭ​യ​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കി​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് പ​രി​ച​യ​മു​ണ്ടാ​യേ​ക്കാം. ആ ​പ​രി​പ്പ് ഇ​വി​ടെ വേ​വി​ല്ല. ഇ​ത് കേരളമാണ് എന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.