‘ നാ​ട് ന​ന്നാ​കാ​ൻ യു​ഡി​എ​ഫ്’ ; തെരഞ്ഞെടുപ്പിനായി യുഡിഎഫ് പ്ര​ചാ​ര​ണ​വാ​ക്യം പുറത്തിറക്കി ര​മേ​ശ് ചെന്നിത്ത​ല

single-img
3 March 2021

സംസ്ഥാനത്തെ നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ചാ​ര​ണ​വാ​ക്യം പു​റ​ത്തി​റ​ക്കി യു​ഡി​എ​ഫ്. ‘നാ​ട് ന​ന്നാ​കാ​ൻ യു​ഡി​എ​ഫ്’ എ​ന്ന​താ​ണ് ഇക്കുറി പ്ര​ചാ​ര​ണ​വാ​ക്യം. സംസ്ഥാന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് പ്ര​ചാ​ര​ണ​വാ​ക്യം പ്ര​കാ​ശ​നം ചെ​യ്ത​ത്.

മുന്നണി പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം ‘വാക്കു നൽകുന്നു യുഡിഎഫ്’ എന്നതും ചേർക്കും. സംശുദ്ധമായ സൽഭരണം എന്നതാണ് യുഡിഎഫ് ലക്ഷ്യമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരളത്തിനായി വോട്ടു ചെയ്യാം യുഡിഎഫിന് എന്നതാണ് മുന്നണിയുടെ അഭ്യർഥന. മുന്നണിയുടെ പ്ര​ക​ട​ന​പ​ത്രി​ക ‘ഐ​ശ്വ​ര്യ​കേ​ര​ളം ലോ​കോ​ത്ത​ര കേ​ര​ളം’ എ​ന്ന പേ​രി​ൽ അധികം വൈകാതെ തന്നെ പു​റ​ത്തി​റ​ക്കും.