മുതിര്‍ന്ന നേതാവ് കെ കെ വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു

single-img
3 March 2021

മുതിര്‍ന്ന നേതാവും മുന്‍ കെപിസിസി അംഗവുമായ കെ കെ വിശ്വനാഥന്‍ കോൺഗ്രസിൽ നിന്നും രാജിവെച്ചു. കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള അപമാനം സഹിക്കാനാകാത്തതിനാലാണ് തന്റെ രാജിയെന്ന് കെ കെ വിശ്വനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ജില്ലയില്‍ പല സ്ഥലങ്ങളിലും പാര്‍ട്ടിക്ക് നേതാക്കളോ പ്രവര്‍ത്തകരോ ഇല്ലാത്ത അവസ്ഥയുണ്ടെന്നും തന്റെ സഹോദരന്‍ മുന്‍മന്ത്രി കെ കെ രാമചന്ദ്രന്‍ അന്തരിച്ചപ്പോള്‍ പോലും പാര്‍ട്ടിയില്‍ നിന്നും ഉത്തരവാദിത്വപ്പെട്ടവരാരും ചടങ്ങിനെത്തിയില്ലെന്നും വിശ്വനാഥന്‍ മാസ്റ്റര്‍ ആരോപിച്ചു.

ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ നയിക്കുന്ന ഡിസിസി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചാണ് അൻപത് വർഷത്തിൽ കൂടുതൽ നീണ്ടുനിന്ന കോണ്‍ഗ്രസിലെ രാഷ്ട്രീയജീവിതം കെ കെ വിശ്വനാഥന്‍ അവസാനിപ്പിക്കുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഒരു മൂവര്‍ സംഘത്തിന്റെ കൈപ്പിടിയിലാണെന്നും വലിയ അപമാനം നേരിട്ട കാലഘട്ടമാണ് കടന്നുപോയതെന്നും വിശ്വനാഥന്‍ പറയുന്നു.