ബിബിസിയുടെ തത്സമയ ഷോയിൽ പ്രധാനമന്ത്രി മോദിയുടെ മാതാവിനെതിരെ അധിക്ഷേപം

single-img
3 March 2021

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ ബിബിസി റേഡിയോയിലെ തത്സമയ ഷോയിൽ അധിക്ഷേപിച്ച് ശ്രോതാവ്. ബിബിസിയുടെ കീഴിലുള്ള ഏഷ്യൻ നെറ്റ്‌വർക്കിന്റെ ‘ബിഗ് ഡിബേറ്റ്’ റേഡിയോ ഷോയിലേക്ക് വിളിച്ച ശ്രോതാവാണ് പ്രധാനമന്ത്രിയുടെ അമ്മ ഹീരബെൻ മോദിക്കെതിരെ അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞത്.

ഇതിനുപിന്നാലെ സംഭവം വിവാദമാകുകയും ഈ പരിപാടിയുടെ എപ്പിസോഡ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ബ്രിട്ടനിലെ സിഖുകാർക്കും ഇന്ത്യക്കാർക്കുമെതിരായ വംശീയ അധിക്ഷേപങ്ങളെക്കുറിച്ചുളള ചര്‍ച്ച പതിയെ മോദി സർക്കാർ പാസാക്കിയ കാർഷിക ബില്ലുകൾക്കെതിരെ ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെപ്പറ്റിയുളള ച‌ർച്ചയിലേക്ക് ​ഗതിമാമാറുകയായിരുന്നു.

അതിന്റെ ഇടയില്‍ ഷോയിലേക്ക് വിളിച്ചവരിൽ ഒരാൾ പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരബെൻ മോദിക്കെതിരെ നിന്ദ്യമായ വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുകയായിരുന്നു. നിലവില്‍ പ്രധാനമന്ത്രിയുടെ മാതാവിനെ അധിക്ഷേപിച്ചതിനെ എതിർക്കാത്തതിനും അത് സംപ്രേഷണം ചെയ്യാൻ അനുവദിച്ചതിനും നിരവധി പേർ റേഡിയോ ഷോ അവതാരകനെയും ബിബിസി റേഡിയോയ്ക്കെതിരെയും വിർമശനവുമായി രംഗത്തെത്തിയിട്ടുണ്ട്.