ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ: തമിഴ് റീമേക്കിന്റെ ചിത്രീകരണം ആരംഭിച്ചു

single-img
3 March 2021

കേരളത്തിൽ ഒടിടി റിലീസ് ആയി വന്ന് പ്രേക്ഷക ശ്രദ്ധനേടിയ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴ് റീമേക്ക് ചിത്രീകരണം ആരംഭിച്ചു. മലയാളത്തിൽ നിമിഷ അവതരിപ്പിച്ച കഥാപാത്രം തമിഴില്‍ ചെയ്യുന്നത് ഐശ്വര്യ രാജേഷ് ആണ്. പ്രശസ്ത സംവിധായകൻ ആ‍ർ കണ്ണനാണ് തമിഴിലും തെലുങ്കിലും സിനിമയുടെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്.

കണ്ണൻ തന്നെയാണ് തമിഴ് റീമേക്ക് സംവിധാനം ചെയ്യുന്നതും. കാരക്കുടിയാണ് തമിഴിൽ സിനിമയുടെ പ്രധാന ലൊക്കേഷനായി നിശ്ചയിച്ചിരിക്കുന്നത്. പി ജി മുത്തയ്യയാണ് ഛായാഗ്രഹണം. കലാ സംവിധാനം രാജ്കുമാര്‍, തിരക്കഥ, സംഭാഷണം പട്ടുകോട്ടൈ പ്രഭാകര്‍.