കിഫ്ബി സിഇഒയ്ക്കും ഡെപ്യൂട്ടി മാനേജർക്കും ഹാജരാകാന്‍ ഇഡി നോട്ടീസ്

single-img
3 March 2021

കിഫ്ബി സിഇഒ കെ എം അബ്രഹാമിന് കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. മറ്റന്നാൾ ഹാജരാകണമെന്നാന്നാണ് നോട്ടീസിലെ ആവശ്യം. അതേസമയം, നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി മാനേജർ വിക്രം ജിത് സിങ്ങിനും നോട്ടീസ് നൽകിയിട്ടുണ്ട്. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഇഡി ഓഫിസിൽ ഹാ‍ജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

വിദേശനാണയപരിപാലനച്ചട്ടത്തിന്‍റെ ലംഘനം ആരോപിച്ച് ഇഡി കിഫ്ബിക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കിഎഫ്ബിയുടെ സിഇഒ, ഡെപ്യൂട്ടി സിഇഒ, ആക്സിസ് ബാങ്ക് ഹോൾസെയിൽ മേധാവി എന്നിവർക്ക് ഇഡി നോട്ടീസയക്കുകയും ചെയ്തിരുന്നു.

സംസ്ഥാനംനിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴാണ് ഇഡിയുടെ നടപടി എന്നത് ശ്രദ്ധേയമാണ്. കിഫ്ബിയിലൂടെ നടത്തുന്ന സംസ്ഥാനത്തിന്റെ വികസനം ഇടതുപക്ഷ സർക്കാരിന്‍റെ പ്രധാന പ്രചാരണമുദ്രാവാക്യമാണ്. ഈ സാഹചര്യത്തിലാണ് കിഫ്ബി നടത്തിപ്പ് തന്നെ ചോദ്യം ചെയ്യുന്ന അന്വേഷണങ്ങളിലേക്ക് ഇഡി കടക്കുന്നത്.