മോദിയുടെ പ്രസംഗങ്ങൾ എഴുതുന്നതിന് നൽകുന്ന പ്രതിഫലം എത്ര; വിവരാവകാശ ചോദ്യത്തിന് ഉത്തരം നൽകാതെ പ്രധാനമന്ത്രിയുടെ ഓഫീസ്

single-img
2 March 2021

വിവിധ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ തയ്യാറാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പ്രതിഫലം എത്രയാണ് എന്ന് വെളിപ്പെടുത്താതെ പ്രധാനമന്ത്രിയുടെ ഓഫീസ്. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് പ്രതിഫലക്കാര്യം പറയാതെ പ്രധാനമന്ത്രിയുടെ ഓഫീസ്മറുപടി അയച്ചത്.

ഓരോ തവണയും വ്യത്യസ്തങ്ങളായ സാഹചര്യങ്ങളില്‍ പ്രധാനമന്ത്രിക്ക് ആവശ്യമായ പ്രസംഗങ്ങള്‍ തയ്യാറാക്കുന്നത് ആരാണ്, അവര്‍ എത്ര പേരാണ്, ഇതിനായി കൊടുക്കുന്ന പ്രതിഫലം എത്രയാണ് എന്നിങ്ങനെയായിരുന്നു വിവരാവകാശ അപേക്ഷയില്‍ ഉള്‍ക്കൊള്ളിച്ച ചോദ്യങ്ങള്‍.

പക്ഷെ പ്രതിഫലക്കാര്യം പറയാതെയാണ് മറുപടി അയച്ചിരിക്കുന്നത്. ‘ഓരോ പരിപാടികളുടെയും സ്വഭാവമനുസരിച്ച് വ്യത്യസ്തരായ ആളുകള്‍, ഉദ്യോഗസ്ഥര്‍, വകുപ്പുകള്‍, സംഘടനകള്‍ എന്നിവര്‍ പ്രസംഗത്തിന് വേണ്ട കാര്യങ്ങള്‍ കൊടുക്കും. ഇവയില്‍ അന്തിമരൂപം തയ്യാറാക്കുന്നത് പ്രധാനമന്ത്രി തന്നെയാണ്എ ന്നായിരുന്നു ഓഫീസ് നല്‍കിയ മറുപടി.