രാഷ്ട്രീയത്തിലേക്കില്ല; ഇനി കൊല്ലം തുളസി എന്ന കലാകാരനായി ജീവിക്കാനാണ് ആഗ്രഹം: കൊല്ലം തുളസി

single-img
2 March 2021

ബിജെപിയിലൂടെ നടത്തിയ രാഷ്ട്രീയത്തിലേക്കിറങ്ങിയത് തെറ്റായി എന്നും ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകാനില്ലെന്നും നടൻ കൊല്ലം തുളസി. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള താത്പര്യം കൊണ്ടാണ് ബിജെപിയില്‍ പോയത്. പക്ഷെ പാര്‍ട്ടിക്കാര്‍ അത് മുതലെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ താൻ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായി അകന്ന് കഴിയുകയാണെന്നും ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ഒരു ഓൺ ലൈൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ശബരിമല പ്രക്ഷോഭ കാലത്തിൽ ഉണ്ടായ പ്രശ്നത്തില്‍ പാര്‍ട്ടിക്കാര്‍ ആരും കൂടെനിന്നില്ല. ഇനിമുതൽ താൻ കൊല്ലം തുളസി എന്ന കലാകാരനായി ജീവിക്കാനാണ് താത്പര്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.