എറണാകുളം ജില്ലയിലെ സിപിഎം സാധ്യതാ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നു

single-img
2 March 2021

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ എറണാകുളത്തെ സിപിഎം സാധ്യതാ പട്ടിക പുറത്ത് വന്നു. തൃപ്പൂണിത്തുറയിൽ നിന്നും എം സ്വരാജ് ഇത്തവണയും മത്സരിക്കും. ആറ് തവണ മത്സരിച്ചതിനാൽ വൈപ്പിൻ എംഎൽഎ എസ് ശർമ്മ ഇത്തവണ മത്സരിക്കില്ല. ഇവിടെ ശർമയ്ക്കു പകരം കെ എൻ ഉണ്ണികൃഷ്ണനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനമായി.

ഇപ്പോൾ സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് ഉണ്ണികൃഷ്ണൻ. തൃക്കാക്കര മണ്ഡലത്തിൽ ഡോക്ടർ ജെ ജേക്കബ് സ്ഥാനാർത്ഥിയാകും. സംസ്ഥാന സ്‌പോർട്ട്സ് കൗൺസിലിന്റെ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റും മെഡിക്കൽ ട്രസ്റ്റിലെ ഡോക്ടറുമാണ് ജെ ജേക്കബ്.

കളമശേരിയിൽ നിന്നും പി.രാജീവിന്റെയും കെ ചന്ദ്രൻ പിള്ളയുടെയും പേരുകളാണ് ഉയർന്നതിൽ നിന്നും ചന്ദ്രൻപിള്ളയെ സ്ഥാനാ‌ത്ഥിയാക്കാൻ തീരുമാനമായി. കൊച്ചിയിൽ നിന്നും കെ ജെ. മാക്സിയും കോതമംഗലത്ത് ആന്റണി ജോണും മത്സരിക്കും.