ഗോൾഡൻ റീൽ പുരസ്‌കാരങ്ങളുടെ പട്ടികയില്‍ ഇടം നേടി ജല്ലിക്കെട്ട്

single-img
2 March 2021

ഓസ്‌കാർ നോമിനേഷന് പിന്നാലെ തന്നെ ഗോൾഡൻ റീൽ പുരസ്‌കാരങ്ങളുടെ നാമനിർദേശ പട്ടികയിലും ഇടം നേടി മലയാള ചിത്രം ജല്ലിക്കെട്ട്. ഇത്തവണത്തെ അറുപത്തിയെട്ടാമത് ഗോൾഡൻ റീൽ പുരസ്‌കാരങ്ങളുടെ നാമനിർദേശ പട്ടികയിലാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ ജല്ലിക്കെട്ട് ഇടം നേടിയത്.

മികച്ച വിദേശ ഫിലിം സൗണ്ട് എഡിറ്റിങ്ങ് മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, ജല്ലിക്കെട്ട് ഗോൾഡൻ റീലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം അറിയിച്ച് ചിത്രത്തിന്റെ സൗണ്ട് എഡിറ്റർ രംഗനാഥ് രവി രംഗത്തെത്തിയിരുന്നു.

മുൻപ് ഓസ്‌കാർ പട്ടികയിലേക്കുള്ള ഇന്ത്യയുടെ നാമനിർദേശമായും ജല്ലിക്കെട്ട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷെ അവസാന സ്‌ക്രീനിങ്ങിൽ ചിത്രം പുറത്താക്കപ്പെടുകയായിരുന്നു. 2019ൽ പുറത്തിറങ്ങിയ ജല്ലിക്കെട്ട് കാര്യമായ പ്രേക്ഷക ശ്രദ്ധയും നിരൂപണ പ്രശംസകളും നേടിയ ചിത്രമാണ്.