മലപ്പുറത്ത് സിപിഎമ്മിന്റെ സാധ്യതാ പട്ടിക തയാറായി

single-img
2 March 2021

മലപ്പുറം ജില്ലയിലേക്ക് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക തയാറായി. നിലമ്പൂരിൽ നിന്നും നിലവിലെ എംഎല്‍എ പി വി അൻവറിനെയും പൊന്നാനിയിൽ നിന്നും പി ശ്രീരാമകൃഷ്ണനെയും തവനൂരിൽ കെ ടി ജലീലിനേയും ഉൾപ്പെടുത്തിയാണ് നിലവിലെ സാധ്യത പട്ടിക തയാറാക്കിയത്.

അതേസമയം തന്നെ പെരിന്തൽമണ്ണയിൽ മുൻ ലീഗ് നേതാവും മലപ്പുറം നഗരസഭ ചെയർമാനുമായ കെ പി മുഹമ്മദ് മുസ്തഫ പരിഗണനയിലുണ്ട്. താനൂരിൽ നിന്നും മത്സരിക്കാന്‍ വി അബ്ദുറഹിമാനും തിരൂരിൽ ഗഫൂർ പി ലില്ലീസും ആദ്യ ഘട്ടത്തില്‍ പരിഗണനയിലുണ്ട്. മങ്കടയിൽ നിന്നും ടികെ റഷീദലിയും തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലകത്തുമാണ് പട്ടികയില്‍ ഇടംനേടിയവര്‍.