മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു വാക്സീൻ എടുത്തേക്കും; സജ്ജമാകാൻ മെഡിക്കൽ കോളജിന് നിർദേശം

single-img
2 March 2021

അറുപത് വയസ് കഴിഞ്ഞവരുടെ വാക്സീൻ സ്വീകരണത്തിനു സംസ്ഥാനത്ത് മികച്ച പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു വാക്സീൻ എടുത്തേക്കും. മുഖ്യമന്ത്രിയുടെ വാക്സീൻ സ്വീകരണത്തിന് സജ്ജമാകാൻ തിരുവനന്തപുരം മെഡിക്കൽ കോളജിന് നിർദേശം നൽകിയിട്ടുണ്ട്.

ആരോഗ്യമന്ത്രിയും വാക്സീൻ സ്വീകരിക്കും. പല ജില്ലകളിലും ലക്ഷ്യമിട്ടതിലും കൂടുതൽപേർ തിങ്കളാഴ്ച വാക്സീനെടുത്തു. കൂടുതൽ പേർ ഒരേസമയം റജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നത് കോവിൻ പോർട്ടലിൽ സാങ്കേതിക തകരാറിനും കാലതാമസത്തിനും കാരണമാകുന്നുണ്ട്. 45നു മുകളിൽ പ്രായമുള്ള ഗുരുതര രോഗികൾക്കും റജിസ്റ്റർ ചെയ്യാം