പീഡനക്കേസുകളിൽ ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമർശങ്ങൾ പിൻവലിക്കണം: ബൃന്ദ കാരാട്ട്

single-img
2 March 2021

രണ്ട് സ്ത്രീ പീഡനക്കേസുകളിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ നടത്തിയ വിവാദ പരമായ പരാമർശങ്ങൾ പിൻവലിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇരു കേസുകളിലെയും പ്രതികൾക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകിയ ഉത്തരവ് പിൻവലിക്കണമെന്നും ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.

പ്രായപൂര്‍ത്തിയാവാത്ത പീഡിപ്പിക്കപെട്ട പെൺകുട്ടിയെ വിവാഹം കഴിക്കുമോയെന്നായിരുന്നു സർക്കാർ ജീവനക്കാരൻ പ്രതിയായ പീഡനക്കേസിൽ ചീഫ് ജസ്റ്റിസ് ചോദിച്ചത്. അതേപോലെ തന്നെ വിവാഹശേഷം ഭാര്യാ – ഭർത്താക്കന്മാരായി ജീവിക്കുമ്പോൾ, ഭർത്താവ് ക്രൂരനാണെങ്കിലും അവർ തമ്മിലുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമെന്ന് വിളിക്കാൻ കഴിയുമോയെന്നായിരുന്നു മറ്റൊരു കേസിൽ നടത്തിയ വിവാദമായ പരാമർശം.

ഈ രീതിയില്‍ സുപ്രിംകോടതിയിൽ നിന്നുണ്ടായ ചോദ്യങ്ങൾ സമൂഹത്തില്‍ തെറ്റായ സന്ദേശം നൽകും. സ്ത്രീകൾക്കെതിരായ പീഡനങ്ങളെ ന്യായീകരിക്കുന്നതാണ് ഇത്. ഇരകളെ ചേർത്തുനിർത്തുന്ന നിലപാടാണ് പരമോന്നത കോടതിയിൽ നിന്നുണ്ടാകേണ്ടതെന്നും ബൃന്ദ കാരാട്ട് ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.