ശബരിമല, സിഎഎ സമരങ്ങൾ; ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിച്ച് ഉത്തരവ് ഇറങ്ങി

single-img
1 March 2021

സംസ്ഥാനത്ത് നടന്ന ശബരിമല, സിഎഎ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിച്ചു.
വളരെ ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങി.

പ്രസ്തുത വിഷയങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ നിലവിലെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് ഡിജിപി, ജില്ലാ കലക്ടർമാർ‌, ജില്ലാ പൊലീസ് മേധാവികൾ തുടങ്ങിയവർ തുടർ നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.