ഏകദിന ടീമിലേക്ക് അശ്വിനെ തിരിച്ചെത്തിക്കുക എന്നത് മികച്ച തീരുമാനമാകും: ബ്രാഡ് ഹോഗ്

single-img
1 March 2021

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പരിമിത ഓവര്‍ ടീമിന് പുറത്തുള്ള അശ്വിനെ ഇപ്പോള്‍ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചാല്‍ ഏറ്റവും ഉചിതമായ തീരുമാനമായിരിക്കും അതെന്ന് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. ‘അശ്വിനെ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിക്കുകയെന്നത് മികച്ചൊരു തീരുമാനായാണ് തോന്നുന്നത്. അതുവഴി ബാറ്റിങ് നിരയ്ക്ക് കൂടുതല്‍ ശക്തി നല്‍കാനും ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ ആക്രമിച്ച് കളിക്കാനും അത് അവസരം നല്‍കും.

എതിർ ടീമിന്റെ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുള്ള ബൗളറാണവന്‍. അതേസമയം തന്നെ റണ്‍സ് വിട്ടുകൊടുക്കുന്നതിലും നിയന്ത്രണമുണ്ട്. അവനെ ടീമിലേത്ത് തിരിച്ചെത്തിക്കുക’- ട്വിറ്ററിലൂടെ ഹോഗ് പറഞ്ഞു. നിലവിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും മികച്ച പ്രകടനമാണ് ഇന്ത്യയ്ക്കായി അശ്വിന്‍ കാഴ്ചവെച്ചത്.

അവസാനം നടന്ന ആറ് ടെസ്റ്റില്‍ നിന്ന് 37 വിക്കറ്റും ഒരു സെഞ്ച്വറിയുമാണ് അശ്വിന്‍ നേടിയത്. എന്നാൽ, ഇത്രയും ഫോമിലുള്ള അശ്വിന്‍ നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രമാണുള്ളത്.