രഞ്ജിത് കോഴിക്കോട് നോർത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി

single-img
1 March 2021

പ്രശസ്ത സംവിധായകനും നടനുമായ രഞ്ജിത് കോഴിക്കോട് നോർത്തിൽ ഇടത് മുന്നണിയുടെ സ്ഥാനാർത്ഥിയാകും. മൂന്ന് അവസരങ്ങള്‍ പൂർത്തിയാക്കിയ എ പ്രദീപ് കുമാറിന് പകരമാണ് സിപിഎം രഞ്ജിത്തിനെ മൽസരിപ്പിക്കാൻ തീരുമാനിച്ചത്.

നേരത്തെ മൂന്നു തവണ മൽസരിച്ച് മണ്ഡലത്തെ അടിമുടി മാറ്റിയ എ പ്രദീപ് കുമാറാണ് നിലവിൽ കോഴിക്കോട് നോർത്തിലെ സിറ്റിംഗ് എംഎൽഎ. സംസ്ഥാനത്തിന് മുഴുവന്‍ മാതൃകയായ നടക്കാവ് സ്കൂൾ പോലുള്ള പൊതുവിദ്യാലയങ്ങളുടെ നവീകരണം നടപ്പാക്കിയത് പ്രദീപിന്റെ നേതൃത്വത്തിലാണ്. കോഴിക്കോട് നഗരത്തിൽ തന്നെയാണ് രണ്ട് പതിറ്റാണ്ടിലേറെയായി രഞ്ജിത്തും താമസിക്കുന്നത്.

അതേസമയം,കെഎസ്‍യു പ്രസിഡണ്ട് കെ എം അഭിജിത്ത്, വിദ്യാ ബാലകൃഷ്ണൻ എന്നിവരെയാണ് കോഴിക്കോട് നോർത്തിൽ യുഡിഎഫ് പരിഗണിക്കുന്നത്. ബിജെപിയിൽ നിന്ന് എംടി രമേശ് മൽസരിക്കും.