രാഹുല്‍ കടലില്‍ ചാടിയതിന്റെ നേട്ടം ടൂറിസം വകുപ്പിന്; പരിഹാസവുമായി പിണറായി വിജയന്‍

single-img
1 March 2021

കോണ്‍ഗ്രസ് ദേശീയ നേതാവ് ഗാന്ധിയേ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധി നല്ല ടൂറിസ്റ്റാണ്. രാഹുല്‍ കടലില്‍ ചാടിയത് കൊണ്ട് നേട്ടം ടൂറിസം വകുപ്പിനാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

എന്തെല്ലാം നാടകങ്ങളാണ് അരങ്ങേറുന്നതെന്നും രാഹുല്‍ ഗാന്ധി കടലില്‍ ചാടിയതു കൊണ്ട് കടകംപള്ളി സുരേന്ദ്രന്റെ ടൂറിസം വകുപ്പിന് നേട്ടമുണ്ടായെന്നും പിണറായി പരിഹസിച്ചു. ബിജെപിയെ കടന്നാക്രമിക്കാതെ ആയിരുന്നു മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രസംഗവും .

അതേസമയം ആഴക്കടല്‍ മത്സ്യ ബന്ധന വിവാദം ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി ആരോപണം ഉയര്‍ത്തി. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമം നടത്തിയെന്നും അദേഹം പറഞ്ഞു.

പോലീസ് റാങ്ക് ലിസ്റ്റില്‍ സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും. എന്നിട്ടും ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാരിനെതിരെ സമരം ചെയ്തുവെന്നും അദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങളും ഇതിന് കൂട്ടുനിന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.