ഗോൾഡൻ ഗ്ലോബ് പുരസ്കാരം: അന്തരിച്ച ബ്ലാക്ക് പാന്തര്‍ താരം ചാഡ്‍വിക്ക് ബോസ്മാൻ മികച്ച നടൻ; ആന്‍ഡ്ര റേ മികച്ച നടി

single-img
1 March 2021

ലോക സിനിമയിൽ ഓസ്കർ കഴിഞ്ഞാൽ ഏറ്റവും വലിയ ബഹുമതിയായ ഗോൾഡൻ ഗ്ലോബിന്റെ ഇക്കൊല്ലത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച ഹോളിവുഡ് താരം ചാഡ്‌വിക് ബോസ്മാനാണ്‌ മികച്ച നടനുള്ള പുരസ്കാരം. മരിക്കും മുന്‍പ് അഭിനയിച്ച “മാ റെയ്നീസ് ബ്ലാക്ക്ബോട്ടം” എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.  ബോസ്മാന്‍റെ ഭാര്യ ടെയ്‌ലര്‍ സിമണ്‍ ലെഡ്‍വാര്‍ഡ് അവാര്‍ഡ് സ്വീകരിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ബ്ലാക്ക് പാന്തര്‍ താരം ബോസ്മാന്‍ കാന്‍സറിനെ തുടര്‍ന്ന് മരണപ്പെട്ടത്. 

“യുണൈറ്റഡ് സ്റ്റേറ്സ് vs ബില്ലി ഹോളിഡേ” യിലെ അഭിനയത്തിന് ആന്‍ഡ്രേ റെ മികച്ച നടക്കുള്ള പുരസ്കാരം നേടി. “നൊമാ‌ഡ്‌ലാന്‍‍ഡ്” ആണ് മികച്ച ചിത്രം . ഈ ചിത്രം സംവിധാനം ചെയ്ത ക്ലോയി ഷാവോ ആണ് മികച്ച സംവിധായക. 

ഡ്രാമ വിഭാഗത്തില്‍  നെറ്റ്ഫ്ലിക്സിന്റെ ദ ക്രൗണ്‍ ആണ് മികച്ച ടെലിവിഷന്‍  സീരിസ്. ദ ക്രൗണിലെ അഭിനയത്തിന് എമ്മ കോറിന്‍ മികച്ച നടിയായും.  ജോഷ് ഒ കോണര്‍ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. ദ ട്രയല്‍ ഓഫ് ഷിക്കാഗോ സെവന്റെ തിരക്കഥ രചിച്ച ആരണ്‍ സോര്‍ക്കാണ് മികച്ച തിരക്കഥാകൃത്ത്. സോള്‍ മികച്ച അനിമേറ്റഡ് ചിത്രമായും അമേരിക്കന്‍ ചിത്രം മിനാറി മികച്ച വിദേശഭാഷാ ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.

ടെലിവിഷൻ പരമ്പരയ്ക്കുള്ള പുരസ്കാരങ്ങളിൽ നാലെണ്ണം നേടിയ ‘ദി ക്രൗൺ’ ആയിരുന്നു ഗോൾഡൻ ഗ്ലോബ് വേദിയിലെ ഈ വർഷത്തെ താരം. ദി ക്രൗണിലെ അഭിനയത്തിന് മികച്ച നടനായി ജോഷ് ഒ കോണറും നടിയായി എമ്മാ കോറിനും സഹനടിയായി ഗിലിയൻ ആൻഡേഴ്​സണും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ടെലിവിഷൻ പരമ്പരയും ദി ക്രൗൺ ആണ്. 

മറ്റു പ്രധാന പുരസ്കാരങ്ങൾ ചുവടെ: 

മികച്ച സിനിമ (ഡ്രാമ): നോമാഡ്‍ലാൻഡ്

മികച്ച സിനിമ (മ്യൂസികൽ/ കോമഡി): ബൊരാത് സബ്സീക്വന്റ് മൂവീഫിലിം

മികച്ച സംവിധായകൻ: ക്ലോ ഷാവോ (നൊമാഡ്‍ലാൻഡ്)

മികച്ച നടി (ഡ്രാമ): ആൻഡ്ര ഡേ (ദി യുനൈറ്റഡ് സ്റ്റേറ്റ്സ് വേഴ്സസ് ബില്ലീ ഹോളിഡേ)

മികച്ച നടൻ (ഡ്രാമ): ചാഡ്‍വിക് ബോസ്മാൻ (ബ്ലാക്ക് ബോട്ടം)

മികച്ച നടി (മ്യൂസികൽ/ കോമഡി): റോസമണ്ട് പൈക് (ഐ കെയർ എ ലോട്ട്)

മികച്ച നടൻ (മ്യൂസികൽ/ കോമഡി): സച്ചാ ബാരൺ കൊഹൻ (ബൊരാത് സബ്സീക്വന്റ് മൂവീഫിലിം)

മികച്ച സ്വഭാവ നടി: ജൂഡി ഫോസ്റ്റർ (മൗറീറ്റേനിയൻ)

മികച്ച സ്വഭാവ നടൻ: ഡാനിയൽ കലൂയ്യ (ജൂദാസ് ആന്റ് ബ്ലാക്ക് മിസിഹാ)

മികച്ച തിരക്കഥ: ആരോൺ സോർക്കിൻ (ദി ട്രയൽ ഓഫ് ദി ഷിക്കോഗോ 7)

മികച്ച വിദേശ ഭാഷ ചിത്രം– മിനാരി (സംവിധായകൻലീ ഐസക് ചംഗ്)

മികച്ച ആനിമേഷൻ ചിത്രം: സോൾ

മികച്ച ഒറിജനൽ ഗാനം: ലോ സീ… (ദി ലൈഫ് എഹെഡ്)

മികച്ച ഒറിജനൽ സ്കോർ– സോൾ (ആനിമേഷൻ ചിത്രം)

മികച്ച ടെലിവിഷൻ സീരീസ് (ഡ്രാമ)– ദി ക്രൗൺ (നെറ്റ്ഫ്ലിക്സ്)

മികച്ച ടെലിവിഷൻ സീരീസ് (മ്യൂസികൽ/കോമ‍ഡി)– ഷിറ്റ്സ് ക്രീക്ക്