അമിത് ഷാക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് പുതുച്ചേരി മുന്‍ മുഖ്യമന്ത്രി

single-img
1 March 2021

തനിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് പുതുച്ചേരി മുന്‍ മുഖ്യമന്ത്രി വി നാരായണ സ്വാമി. പ്രധാനമന്ത്രി പുതുച്ചേരിക്ക് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ 15000 കോടി രൂപയില്‍ ഒരു ഭാഗം നാരായണ സ്വാമി ഗാന്ധി കുടുംബത്തിന് നല്‍കി എന്നായിരുന്നു അമിത് ഷായുടെ ആരോപണം.

എന്നാല്‍, വെറുതെ ആരോപണം ഉന്നയിച്ചാല്‍ മാത്രം പോരാ തെളിയിക്കണമെന്ന് നാരായണ സ്വാമി ആവശ്യപ്പെട്ടു. തികച്ചുംവ്യാജ ആരോപണം ഉന്നയിച്ച് അദ്ദേഹം തന്നെയും ഗാന്ധി കുടുംബത്തിന്‍റെയും പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമിച്ചത്. പുതുച്ചേരിയിലെ ജനങ്ങളോട് അമിത് ഷാ മാപ്പ്​ പറയണമെന്നും
നാരായണ സ്വാമി ആവശ്യപ്പെട്ടു.

നേരത്തെ പുതുച്ചേരിയില്‍ ഒരു റാലിയില്‍ പങ്കെടുക്കുമ്പോഴാണ് അമിത് ഷാ ഗുരുതര ആരോപണം ഉന്നയിച്ചത്.
ഏറ്റവും കുറഞ്ഞത് 1500 കോടി രൂപയെങ്കിലും പുതുച്ചേരിയുടെ വികസനത്തിനായി പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി ആ തുകയുടെ ഒരു ഭാഗം ഗാന്ധി കുടുംബത്തിന് നല്‍കി എന്നായിരുന്നു അമിത് ഷായുടെ ആരോപണം.