അച്ഛനും ബന്ധുക്കളും ചേർന്ന് വിൽക്കാൻ ശ്രമിക്കുന്നു; പോലീസിൽ പരാതിയുമായി പെൺകുട്ടി

single-img
1 March 2021

തന്നെ പിതാവും ബന്ധുക്കളും ചേർന്ന് വിൽക്കാൻ ശ്രമിക്കുന്നെന്ന പരാതിയുമായി പെൺകുട്ടി പോലീസിൽ പരാതി നൽകി. രാജസ്ഥാനിലുള്ള പതിനെട്ടു വയസുള്ള പെൺകുട്ടിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. രാജസ്ഥാനിലുള്ള ബാർമർ ജില്ല സ്വദേശിനിയാണ് പെൺകുട്ടി.

ഏതാനും വർഷങ്ങൾക്ക് മുമ്പ് തന്റെ അമ്മയെ പിതാവ് തീ കൊളുത്തി കൊന്നതാണെന്നും പെൺകുട്ടി ആരോപിച്ചു.പലപ്പോഴും തന്നെ കൊണ്ടു പോകുന്നതിനായി ചിലർ വന്ന സമയത്ത് താൻ തന്ത്രപരമായി രക്ഷപ്പെടുക ആയിരുന്നെന്നും പെൺകുട്ടി പറഞ്ഞു. നിലവിൽ അമ്മയുടെ ബന്ധുക്കൾക്കൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്.

എന്നാൽ, തന്റെ അമ്മയുടെ കുടുംബക്കാർക്ക് എതിരെ പിതാവും പിതാവിന്റെ കുടുംബക്കാരും ചേർന്ന് തന്നെ തട്ടി കൊണ്ടു പോയതായി പൊലീസിൽ വ്യാജ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ്, പെൺകുട്ടി പിതാവിനും കുടുംബക്കാർക്കും എതിരെ പരാതി നൽകിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.