മത്സരിക്കാനില്ലെന്ന് ഇ പി ജയരാജൻ; കൂത്തുപറമ്പ്, വടകര, കൽപറ്റ സീറ്റുകൾ എൽജെഡിക്ക്

single-img
1 March 2021

ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഇപി ജയരാജൻ. എന്നാല്‍, മന്ത്രി കെ കെ ശൈലജ വീണ്ടും മത്സരിക്കും. കെകെ ശൈലജയുടെ മണ്ഡലമായ കൂത്തുപറമ്പ് എൽജെഡിക്ക് നല്‍കാന്‍ തീരുമാനമായി. അതിനാല്‍ മട്ടന്നൂരിൽ നിന്നാകും ശൈലജ ഇത്തവണ മത്സരിക്കുക.

അതേപോലെ തന്നെ ഇരിക്കൂർ കേരള കോൺഗ്രസ് എമ്മിന് നല്‍കും. തലശേരിയിൽ നിന്നും എ എൻ ഷംസീർ വീണ്ടും മത്സരിക്കാനാണ് സാധ്യത. കൂത്തുപറമ്പ്, വടകര, കൽപറ്റ സീറ്റുകൾ എൽജെഡിക്ക് ഇന്ന് നടന്ന സീറ്റ് വിഭജന യോഗത്തില്‍ സിപിഎം ഉറപ്പുനൽകി.

തിരുവല്ല, ചിറ്റൂർ, കോവളം, അങ്കമാലി സീറ്റുകളാണ് ജനതാദൾ എസിന്. ഇതോടൊപ്പം തന്നെ സി കെ നാണുവിന്റെ സിറ്റിംഗ് സീറ്റായ വടകര വേണമെന്ന ആവശ്യം ജെഡിഎസ് ഉന്നയിച്ചിട്ടുണ്ട്.പിളര്‍പ്പ് കഴിഞ്ഞു നില്‍ക്കുന്ന എൻസിപിക്ക് കോട്ടക്കൽ ഉൾപ്പെടെ മൂന്നു സീറ്റുകൾ ലഭിക്കും.