രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്രയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

single-img
1 March 2021

മത്സ്യ തൊഴിലാളികൾക്കൊപ്പം കടലില്‍ പോകാന്‍ തയ്യാറെടുത്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷൻ പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം ജില്ലാഭരണകൂടം കന്യാകുമാരിയിൽ രാഹുലിനെ തടഞ്ഞു.

കന്യാകുമാരിയിലെ തേങ്ങാപ്പട്ടണത്ത് കടലില്‍ പോകാനൊരുങ്ങിയപ്പോഴാണ് സംഭവം. അതേസമയം, കഴിഞ്ഞദിവസം കേരളത്തിലെത്തിയപ്പോള്‍ കൊല്ലം വാടി കടപ്പുറത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ കടലില്‍ പോയിരുന്നു.ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായ ഈ കടൽ യാത്രയിൽ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.