ബിജെപി മത്സരിക്കുന്നത് ജയിക്കാൻ, ജയിക്കുന്നത് ഭരിക്കാൻ: കുമ്മനം രാജശേഖരൻ

single-img
1 March 2021

ഇത്തവണ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാൽപ്പതിലധികം സീറ്റുകൾ ബിജെപി പ്രതീക്ഷിക്കുന്നതായും മത്സരിക്കുന്നത് ജയിക്കാനാണെന്നും ജയിക്കുന്നത് ഭരിക്കാനാണെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളാ രാഷ്ട്രീയത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വഴിത്തിരിവ് ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും സ്ഥാനാർത്ഥി നിർണയത്തിൽ താഴെ തട്ടിലുള്ള പ്രവർത്തകരുടെ അഭിപ്രായവും നിർണായകമാണെന്നും നേമത്തിന്റെ കാര്യത്തിൽ ബിജെപിക്ക് സംശയങ്ങളില്ലെന്നും കുമ്മനം പറയുന്നു.

ഓരോ മണ്ഡലങ്ങളിലും പാർട്ടി തീരുമാനിച്ച് സ്ഥാനാർത്ഥിയെ നിശ്ചയിക്കുമെന്നും ബിഡിജെഎസ് സീറ്റുകളുടെ കാര്യത്തിൽ തർക്കങ്ങളില്ലെന്നും സീറ്റ് വിഭജനം എൻഡിഎ കൂട്ടായി തീരുമാനിക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.