എല്ലാ ബിജെപി എംപിമാരും എംഎല്‍എമാരും കോവിഡ് വാക്സിൻ സ്വീകരിക്കണം; നിർദ്ദേശവുമായി നേതൃത്വം

single-img
1 March 2021

രാജ്യത്ത് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ അര്‍ഹരായ എല്ലാ ബിജെപി എംപിമാരും എംഎല്‍എമാരും വാക്സിന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വം. വാക്സിന്‍ സ്വീകരിക്കുന്നതിലൂടെ ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നതിനാണ് ജനപ്രതിനിധികളോട് വാക്സിനേഷന് വിധേയരാവാന്‍ പാര്‍ട്ടി ആവശ്യപ്പട്ടിരിക്കുന്നത് എന്നാണ് വിവരം.

പാര്‍ട്ടിയുടെ എംപിമാരും എംഎല്‍എമാരും പണം നല്‍കി തന്നെ വാക്സിന്‍ സ്വീകരിക്കണമെന്നും അവരവരുടെ മണ്ഡലങ്ങളില്‍ തന്നെ വാക്സിന്‍ സ്വീകരിക്കണമെന്നുമാണ് പാര്‍ട്ടി നല്‍കിയിട്ടുള്ള നിര്‍ദേശം. രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് വാക്സിന്‍ നല്‍കുന്നത്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ വാക്സിന് 250 രൂപയാണ് നിരക്ക്.