പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആര്?; കേരളം,തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും മോദിയേക്കാള്‍ പിന്തുണ രാഹുല്‍ ഗാന്ധിക്ക്

single-img
28 February 2021

രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആര് വേണമെന്ന സര്‍വേയില്‍ കേരളം,തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും പിന്തുണ കൂടുതല്‍ കിട്ടിയത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക്. രാഹുല്‍ഗാന്ധി, നരേന്ദ്രമോദി എന്നിവരില്‍ ആരെ പ്രധാനമന്ത്രിയാക്കാനാണ് താല്‍പര്യമെന്നായിരുന്നു ചോദ്യം.

ദേശീയ മാധയമമായ ഐ.എ.എന്‍.എസ്-സിവോട്ടര്‍ സര്‍വേയിലാണ് മലയാളികള്‍ രാഹുല്‍ഗാന്ധിയെ പിന്തുണച്ചത്. കേരളത്തില്‍ നിന്നും സര്‍വേയില്‍ പങ്കെടുത്ത 57.92 ശതമാനം വേരും രാഹുല്‍ഗാന്ധിക്കൊപ്പം നിന്നു. 36.19 ശതമാനത്തിന്റെ പിന്തുണ നരേന്ദ്രമോദിക്ക് ലഭിച്ചു.

അതേസമയം തമിഴ്‌നാട്ടില്‍ നിന്നുള്ള 43.46 ശതമാനം പേരും രാഹുല്‍ഗാന്ധിയെ തെരഞ്ഞെടുത്തു. ഇവിടെ 28.1 ശതമാനമാണ് മോദിയെ പിന്തുണച്ചത്.രാജ്യത്തെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു സര്‍വേ നടന്നത്. ഇതില്‍ ബാക്കിയിടങ്ങളില്‍ നരേന്ദ്രമോദിക്കാണ് പിന്തുണ ലഭിച്ചത്. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ 45.54 ശതമാനം പേര്‍ നരേന്ദ്രമോദിയെ പിന്തുണച്ചു. പശ്ചിമബംഗാളില്‍ 54.13ശതമാനവും അസമില്‍ 47.8 ശതമാനവും പിന്തുണ ലഭിച്ചു.