മധ്യ കേരളത്തിൽ എല്‍ഡിഎഫിന് മേല്‍ക്കൈ; എന്‍ഡിഎയ്ക്ക് സീറ്റില്ല; 24 കേരള പോൾ ട്രാക്കർ സർവേ ഫലം

single-img
28 February 2021

സംസ്ഥാനത്തെ നിയമ സഭാ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ ബിജെപിയ്ക്ക് ഒരു സീറ്റും നേടാൻ കഴിയില്ലെന്ന് 24 ന്യൂസ് സർവ്വേ ഫലം. എൽഡിഎഫ് കൂടുതൽ മുൻതൂക്കത്തോടെ 20 മുതൽ 22 സീറ്റുകൾ വരെ നേടുമെന്ന് അഭിപ്രായം. എന്നാൽ യുഡിഫിനു കാര്യമായ മുൻ‌തൂക്കം നേടാൻ കഴിയുന്നില്ല എന്നാണ് ഫലത്തിൽ. (16 മുതൽ 18 സീറ്റുകൾ വരെ). മറ്റുള്ളവർ 1 മുതൽ 2 വരെ സീറ്റുകൾ നേടും.

അതേസമയം, സർവേവിൽ കേന്ദ്ര ഭരണം ശരാശരിയെന്ന് ഭൂരിപക്ഷാഭിപ്രായം. വളരെ മികച്ചത്, മികച്ചത്, ശരാശരി, മോശം, വളരെ മോശം എന്നീ അഭിപ്രായങ്ങളിൽ നിന്നാണ് കേന്ദ്ര ഭരണത്തെ ശരാശരിയായി കേരളം വിലയിരുത്തിയത്. 35 ശതമാനം ആളുകളാണ് കേന്ദ്രഭരണത്തെ ശരാശരിയെന്ന് അഭിപ്രായപ്പെട്ടത്.

ഇടതുമുന്നണിയിലേക്ക് ജോസ് കെ മാണി പക്ഷം വന്നത് ക്രൈസ്‌തവ വോട്ടുകളെ കൂടുതലായി ഇടതുപക്ഷത്തേക്ക് അടുപ്പിക്കില്ലെന്നാണ് സര്‍വേ പറയുന്നത്. 43 ശതമാനം പേരാണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. അടുപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടവർ 33 ശതമാനവും അറിയില്ലെന്ന് അഭിപ്രായപ്പെട്ടത് 24 ശതമാനം ആളുകളുമാണ്.