72 മുതൽ 77 സീറ്റുകൾ വരെ; കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം; 24 കേരള പോൾ ട്രാക്കർ സർവേ

single-img
28 February 2021

സംസ്ഥാനത്ത് ഇടതുമുന്നണിക്ക്‌ തുടർഭരണമെന്ന് ഭൂരിപക്ഷമെന്ന് 24 കേരള പോൾ ട്രാക്കർ സർവേയിൽ ഭൂരിപക്ഷാഭിപ്രായം. തെരഞ്ഞെടുപ്പ് ഫലത്തില്‍ എൽഡിഎഫിന് 72 മുതൽ 77 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.

രണ്ടാമത് എത്തുന്ന യുഡിഎഫിന് 63 മുതൽ 69 സീറ്റുകൾ വരെ ലഭിക്കും. എന്നാല്‍ എൻഡിഎയ്ക്കും മറ്റുള്ളവർക്കും ലഭിച്ചേക്കാവുന്ന സീറ്റുകൾ ഒന്നോ രണ്ടോ മാത്രമാണ്.സര്‍വേയുടെ ആദ്യഘട്ടത്തില്‍ തെക്ക്, വടക്ക്, മധ്യകേരളം വ്യത്യസ്തമായി പരിഗണിച്ചപ്പോൾ മൂന്ന് ഇടങ്ങളിലും എൽഡിഎഫിനായിരുന്നു മേല്‍ക്കൈ.

മാത്രമല്ല, വടക്കൻ കേരളവും മധ്യ കേരളവും എൽഡിഎഫിനൊപ്പമാണ്. വടക്കൻ കേരളത്തിൽ നേരിയ വ്യത്യാസത്തിലാണ് എൽഡിഎഫ് ഭൂരിപക്ഷം പിടിച്ചെടുത്തത്. എൽഡിഎഫ് 28 മുതൽ 30 സീറ്റുകൾ വരെ നേടുമെന്ന് 45 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. യുഡിഎഫ് 27 മുതൽ 29 സീറ്റുകൾ വരെ നേടുമെന്ന് 44 ശതമാനം പേർ അഭിപ്രായപ്പെട്ടു. എൻഡിഎയ്ക്ക് ഒരു സീറ്റാണ് ലഭിക്കുക. 11 പേരാണ് എൻഡിഎയെ പിന്തുണച്ചത്.