എന്താണ് പറയുന്നത് എന്നതിലാണ് എനിക്ക് ഉത്തരവാദിത്വം; നിങ്ങള്‍ എന്ത് മനസിലാക്കുന്നുവെന്നതിലല്ല: കാജല്‍ അഗര്‍വാള്‍

single-img
27 February 2021

ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാജല്‍ അഗര്‍വാളിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ഇതോടൊപ്പമുള്ള ഫോട്ടോയുടെ ക്യാപ്ഷനാണ് അതിലും ശ്രദ്ധേയമായി മാറിയിരിക്കുന്നത്. എന്താണ് ഞാൻ പറയുന്നത് എന്നതില്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്. പക്ഷെ നിങ്ങള്‍ എന്ത് മനസിലാക്കുന്നുവെന്നതില്‍ എനിക്ക് ഉത്തരവാദിത്തമില്ല എന്നാണ് കാജല്‍ അഗര്‍വാള്‍ എഴുതിയിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ‘ഞാൻ എന്തു പറഞ്ഞു എന്നതിലാണ് എനിക്ക് ഉത്തരവാദിത്വം, നിങ്ങൾ എന്തു മനസ്സിലാക്കി എന്നതിലല്ല’ എന്ന വാചകം ഓഷോയുടെതാണ്. എന്നിരുന്നാലും നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. കാജല്‍ എഴുതിയത് ശരി തന്നെയെന്ന് എല്ലാവരും പറയുന്നു. അതേസമയം, വിവാഹത്തിരക്കുകള്‍ കഴിഞ്ഞ് വീണ്ടും സിനിമയില്‍ സജീവമാകുകയാണ് കാജല്‍ അഗര്‍വാള്‍.

https://www.instagram.com/p/CLv_9x2Hij5/