തെരഞ്ഞെടുപ്പിൽ സിപിഎം – കോൺഗ്രസ് രഹസ്യ ധാരണ: വി മുരളീധരന്‍

single-img
27 February 2021

പാര്‍ട്ടി പറഞ്ഞാൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.
കേരളത്തിലെ ബിജെപിയുടെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് മുരളീധരൻ പറഞ്ഞു.

വിജയിക്കാനുള്ളസാധ്യത കണക്കിലെടുത്ത് കേരളത്തില്‍ പ്രമുഖരെ ഉള്‍പ്പെടെ മത്സരത്തിന് ഇറക്കുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കെ സുരേന്ദ്രന്‍ നയിക്കുന്ന ബിജെപിയുടെ വിജയയാത്ര തുടരാനും യോഗത്തില്‍ തീരുമാനമായി.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം – കോൺഗ്രസ് രഹസ്യ ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ 20 സീറ്റുകളില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടാക്കി ബിജെപിക്കെതിരേ ഒരുമിച്ച് നീങ്ങാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇന്ന് തൃശൂരില്‍ നടന്ന ബിജെപി നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സുരേന്ദ്രന്‍ നയിക്കുന്ന ബിജെപിയുടെ വിജയയാത്ര തുടരാനും യോഗത്തില്‍ തീരുമാനമായി.