വികസനത്തെ സംബന്ധിച്ച് മമത ബാനര്‍ജിയ്ക്ക് ഒന്നുമറിയില്ല: സ്മൃതി ഇറാനി

single-img
26 February 2021

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതയ്ക്ക് വികസനം എന്താണെന്ന് പോലുമറിയില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ നടത്തിയ ബിജെപി റാലിക്കിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ പരാമര്‍ശം.

വികസനത്തെ സംബന്ധിച്ച് മമത ബാനര്‍ജിയ്ക്ക് ഒന്നുമറിയില്ല. പശ്ചിമ ബംഗാളിനെ വികസനത്തിന്റെ പാതയില്‍ എത്തിക്കുമെന്ന പ്രതിജ്ഞയെടുത്താണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. – സ്മൃതി ഇറാനി പറഞ്ഞു. ഇതോടൊപ്പം തന്നെ ബംഗാളില്‍ മമത ബാനര്‍ജി അധികാരത്തിലേറിയതു മുതല്‍ അക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും ജനങ്ങള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അതിന് മറുപടി നല്‍കുമെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു.