തെരഞ്ഞെടുപ്പ് നേരിടാൻ എൽഡിഎഫ് തയ്യാര്‍: കാനം രാജേന്ദ്രന്‍

single-img
26 February 2021

സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫ് തയാറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐയിൽ മൂന്നു തവണ മത്സരിച്ചവർക്ക് വീണ്ടും സീറ്റില്ല എന്ന കാര്യത്തിൽ ജനപ്രീതിയുടെ പേരിൽ ഒരു നേതാവിനും ഇളവുണ്ടാകില്ലെന്നും കാനം വ്യക്തമാക്കി.

മുൻപ്, മന്ത്രി വിഎസ് സുനിൽ കുമാറിനെ പോലെ പ്രവർത്തന മികവിനാൽ ജന ശ്രദ്ധ നേടിയ നേതാക്കൾക്ക് ഒരു അവസരം കൂടി നൽകണമെന്ന ആവശ്യമടക്കം ഉയർന്നെങ്കിലും പരിഗണിക്കില്ല എന്ന് വ്യക്തമായി. മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിർത്തി പകരം, പുതിയ നിരയെ കൊണ്ട് വരാനാണ് സിപിഐ നീക്കം.