ശൈത്യകാലം അവസാനിക്കുന്നതോടെ ഇന്ധനവില കുറയും: കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

single-img
26 February 2021

ശൈത്യകാലം തീരുമ്പോൾ രാജ്യത്തെ ഇന്ധനവിലയും കുറയുമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ‘ലോക വിപണിയില്‍ തന്നെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിച്ചത് ഉപഭോക്താക്കളെ കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാൽ, ശൈത്യകാലം കഴിയുന്നതോടെ വില കുറയും. ഇതൊരു അന്താരാഷ്ട്ര സംവിധാനമാണ്.

ഡിമാന്റ് കൂടിയതാണ് പെട്രോള്‍ വിലയുടെ വർദ്ധനവിന് കാരണം. ശൈത്യകാലത്ത് ഇത് സംഭവിക്കുന്നത് സാധാരണമാണ്. അതിനാല്‍ ശൈത്യകാലമവസാനിക്കുന്നതോടെ ഇന്ധനവില കുറയും’, മന്ത്രി എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.ഇന്ത്യയിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ ഉണ്ടാകുന്ന തുടർച്ചയായ ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ ഈ പരാമര്‍ശം.